ചോരക്കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു


ഇടുക്കി: വെളുത്ത കുഞ്ഞ് പിറന്നതിനെ തുടർന്ന് എട്ടു ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു. ഇടുക്കിയിലെ കട്ടപ്പനക്കു സമീപം മുരിക്കാട്ടുകുടിയിലാണ് സംഭവം.  കുഞ്ഞിൻറെ അമ്മ സന്ധ്യയെ പൊലീസ് അറസ്റ്റു ചെയ്തു.  ഭർത്താവിന് സംശയം തോന്നുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് അമ്മ സന്ധ്യ പൊലീസിനോട് പറഞ്ഞു.
കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശികളായ ബിനുവിൻറെയും സന്ധ്യയുടെയും എട്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.  ഭർത്താവിന്റെ   അമിത  മദ്യപാനം മൂലം  കഴിഞ്ഞ ഒരു വർഷക്കാലമായി സന്ധ്യ മാതാവിനും സഹോദരനുമൊപ്പമാണ്  താമസിക്കുന്നത്. 
നവംബർ മുപ്പതാം തിയതി കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് സന്ധ്യപ്രസവിച്ചത്. ആറുദിവസം ആശുപത്രിയിൽ കിടന്ന ശേഷം  തിരിച്ചു വീട്ടിലെത്തി.  വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനു ശേഷം സന്ധ്യയുടെ അമ്മ സമീപത്തെ തോട്ടിൽ തുണിയലക്കുവാൻ പോയി. തിരിച്ചെത്തിയപ്പോൾ അനക്കമില്ലാത്ത കുഞ്ഞിനെയും പിടിച്ച് കരഞ്ഞു സന്ധ്യ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. 
കുഞ്ഞിന് അനക്കമില്ലെത്ത് സന്ധ്യ ഭർത്താവിനെ അറിയച്ചതനുസരിച്ച് ബന്ധുക്കളിൽ ചിലരുമെത്തി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു  പോയി. ആശുപത്രിയിലെത്തുന്നതിനു മുന്പേ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിൻറെ കഴുത്തിനു മുൻ ഭാഗത്ത് ചരടു കൊണ്ടു മുറുക്കിയതു പോലുള്ള പാടും രക്തക്കറയും കണ്ടുതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.
സംഭവ സമയത്ത് സന്ധ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  ഇതേത്തുടർന്നാണ് സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പലതവണ ചോദ്യം ചെയ്തതിനു ശേഷം രാത്രിയോടെയാണ് സന്ധ്യ കുറ്റം സമ്മതിച്ചത്.  കുട്ടി മരിച്ച വിവരം അറിയിച്ച ആശാവർക്കറോട് തിനക്കിഷ്ടമല്ലാത്ത കുട്ടിയായതിനാൽ കൊലപ്പെടുത്തിയതാണെന്ന് സന്ധ്യ പറഞ്ഞതും കേസ്സന്വേഷണത്തിൽ വഴിത്തിരവായി.  മുന്പ് പല സ്ഥലത്ത് ഹോം നഴ്സായി സന്ധ്യ ജോലി ചെയ്തിട്ടുണ്ട്.  പത്തു വർഷത്തിനു ശേഷം ഇവർക്ക് ജനിച്ച രണ്ടാമത്തെ കുട്ടിയാണിത്.    
 നേർത്ത ചരടോ തുണിയെ ഉപയിഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോട്ടത്തിലും മനസ്സിലായി.  വീട്ടിലുണ്ടായിരുന്ന തുണി കഴുത്തിൽ മുറുക്കിയാണ് കൊന്നതെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു.  ഫൊറൻസിക് വിദഗ്ദ്ധ‌രും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.  കൊലപ്പെടുത്താൻ ഉപയോഗിച്ച തുണിയും കണ്ടെടുത്തു.  സന്ധ്യയെ കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.

No comments