പുതിയ പങ്കാളിയുമായി അടുക്കാൻ അഞ്ച് വഴികൾ

നിങ്ങൾ ബന്ധത്തിലാവുകയോ പുതുതായി വിവാഹിതരാവുകയോ ചെയ്​തവരാണോ? അവരുമായി കൂടുതൽ അടുക്കാൻ ചിലകാര്യങ്ങൾ ചെയ്യുന്നത്​ നിങ്ങളെ സഹായിക്കും. ശാരീരിക ബന്ധത്തിനപ്പുറം നിങ്ങളെ അവരുമായി അടുപ്പിക്കുന്ന കാര്യങ്ങളുമുണ്ട്​. അവയിൽ ചിലത്​: 
1. ഒന്നിച്ചുള്ള നൃത്ത പഠനം
സൽസ, ടാ​ങ്കോ പോലുള്ള പുതിയ നൃത്ത രൂപങ്ങൾ പഠിക്കാനായി ഒന്നിച്ചുപോകുന്നത്​ കൂടുതൽ അടുപ്പത്തോടെയുള്ള പ്രവർത്തനങ്ങൾ വഴിയൊരുക്കും. ക്ലാസ്​ ആഴ്​ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ ആണെങ്കിൽ പോലും അതി​ന്‍റെ ഗുണം ലഭിക്കും. 
2. ഉല്ലാസ വേളകൾ
ആഴ്​ചയിൽ ചുരുങ്ങിയത്​ ഒരു തവണ പുറത്തുപോകുന്നതും ഒന്നിച്ച്​ ഭക്ഷണം കഴിക്കുന്നതും ബന്ധം ദൃഡപ്പെടുത്തും. നഗരത്തിലെ ഒരു പാർക്കിൽ ആണെങ്കിലും പുരയിടത്തിലെ ഒഴിഞ്ഞ സ്​ഥലത്താണെങ്കിലും ഒന്നിച്ചിരിക്കുന്നത്​ മാനസിക അടുപ്പമുണ്ടാക്കും.  
3. പ്രണയ ലേഖനം എഴുതാം
പഴഞ്ചൻ രീതിയെന്ന്​ തോന്നിയേക്കാം. സാമൂഹിക മാധ്യമ കേന്ദ്രീകൃത ജീവിതത്തിൽ പഴയകാലത്തെ ഹൃദയഹാരിയായ രീതി എന്ന നിലയിൽ ഇത്​ പരീക്ഷിക്കാം. ഫാൻസി പേപ്പറിൽ പേന കൊണ്ട്​ പ്രകീർത്തനം എഴുതുന്നത്​ പുതിയ അനുഭവമായിരിക്കും. ഇത്​ നിങ്ങളുടെ ബന്ധത്തിലെ  പ്രിയമുള്ള ഒാർമയായിരിക്കും. 
4. സിനിമാ സമയങ്ങളിൽ ചേർത്തുപിടിക്കുക
ഒന്നിച്ച്​ സിനിമ കാണാൻ പദ്ധതിയിടു​മ്പോള്‍ അതിന്​ മുമ്പ്​ കൂടുതൽ സമ്പർക്കം പുലർത്താൻ കഴിയാത്തവർ ഉണ്ടാകും. സിനിമ വേളയിൽ അടുത്തിരുന്ന സംസാരവും മങ്ങിയ വെളിച്ചത്തിൽ പോപ്​കോൺ നുണയുന്നതും ഇരുവർക്കുമിടയിൽ അടുപ്പം വർധിപ്പിക്കും. ആഴ്​ചകൾക്ക്​ ശേഷം നിങ്ങളുടെ പങ്കാളിയുമായി അടുക്കാനുള്ള മികച്ച വഴി കൂടിയാണിത്​. 
5. യാത്രകൾക്കായി സമയം കണ്ടെത്താം
ആഴ്​ചകളുടെ അവസാനത്തിൽ ഒരു യാത്രയാകാം. അത്​ ഒരു പകൽ മാത്രമുള്ള യാത്രയുമാകാം. എന്നാൽ അത്​ സ്വന്തം നഗരത്തിന്​ പുറത്താകണം. ദീർഘദൂര ഡ്രൈവിങിന്​ പകരം കൂടുതൽ താൽപര്യജനകമായ സംഭാഷണത്തിനുള്ള സമയം കണ്ടെത്തുന്നതായിരിക്കണം യാത്ര. ഇത്തരം ഘട്ടങ്ങളിൽ രണ്ടുപേരും തനിച്ചായിരികകണം യാത്രകൾ. അത്​ നിങ്ങളെ പുതിയ ലോകത്ത്​ കൊണ്ടുചെന്നെത്തിക്കും. 
.

No comments