പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ വീട്ടില്‍ ആക്രമണം
തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച യുവാവ് പിടിയില്‍. വടക്കേക്കാട് വൈലേരിപ്പടി സ്വദേശി ഷക്കീറി(28)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ വീടിനു നേരേ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും ടാപ്പും വീട്ടുവളപ്പിലെ വാഴകളും വെട്ടിനശിപ്പിച്ചു. ഇയാള്‍ വഴിതടഞ്ഞ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് അക്രമണമുണ്ടായത്. ഒന്നര വര്‍ഷത്തോളമായി യുവാവ് ശല്യപ്പെടുത്തിയിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. വടക്കേക്കാട് പോലീസില്‍ മൂന്നു തവണ പരാതി നല്‍കിയിരുന്നു. സെപ്റ്റംബറില്‍ വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ വീട്ടുകാര്‍ക്കൊപ്പം വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു
No comments
Post a Comment