'നടിയുടെ പരാതി തെറ്റിദ്ധാരണയാല്‍; ഉറങ്ങിയപ്പോള്‍ പറ്റിയ അബദ്ധം
വിമാനത്തില്‍ വച്ച് ഇന്നലെ സഹയാത്രികന്‍ അപമാനിച്ചുവെന്ന ബോളിവുഡ് നടിയുടെ പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലെന്ന് ആരോപണവിധേയനായ വ്യവസായിയുടെ കുടുംബം. അറസ്റ്റിലായ വികാസ് സച്ദേവ യാത്രാക്ഷീണം കൊണ്ട് മുന്നിലെ സീറ്റില്‍ കാല്‍വച്ച് ഉറങ്ങിയപ്പോഴാണ് അബദ്ധം പിണഞ്ഞതെന്ന് ഭാര്യ അവകാശപ്പെട്ടു. മുംബൈയില്‍ ബിസിനസ് നടത്തുന്ന സച്ദേവ ഡല്‍ഹിയില്‍ മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.
നടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും അവര്‍ ആരോപിച്ചു. ഇന്നലെയാണ് വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമാനിച്ച വിവരം പതിനേഴുകാരിയായ താരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തലാണ് പോക്സോ നിയമപ്രകാരം കേസും അറസ്റ്റും ഉണ്ടായത്. സച്ദേവയെ കോടതിയില്‍ ഹാജരാക്കി.
No comments
Post a Comment