എല്‍ടിഇ സ്പീഡിൽ ഐഫോണ്‍ X നേക്കാൾ മികച്ചത് ഗ്യാലക്‌സി നോട്ട് 8.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ആപ്പിളിന്റെ ഐഫോണ്‍ X ഉം, സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 8ഉം. പത്തു വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പാരമ്പര്യവും അനുഭവസമ്പത്തും ഇതുവരെയുള്ള സാങ്കേതികവിദ്യയുടെ മുന്നേറ്റവും ചാലിച്ചൊരുക്കിയ ആപ്പിളിന്റെ മാസ്റ്റര്‍പീസ് സ്മാര്‍ട്ട്‌ഫോണും ലോകത്തെ രണ്ടാമത്തെ മികച്ച ഫോണ്‍ നിര്‍മാണ കമ്പനിയുടെ മോഡലുമായി എല്‍ടിഇ സ്പീഡ് ടെസ്റ്റില്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെ ഇരിക്കും?

Booredatwork.com എന്ന വെബ്‌സൈറ്റാണ് ടെസ്റ്റ് നടത്തിയത്. ശാസ്ത്രീയമല്ല അവരുടെ ടെസ്റ്റുകളെന്ന് പറയുന്നുണ്ട്. പക്ഷേ, രണ്ടു ഫോണുകളെയും ടി-മൊബൈലിന്റെ (T-mobile) നെറ്റ്‌വര്‍ക്കുമായി കണക്ടു ചെയ്യുകയും ഒരേ ആപ്പ് റണ്‍ ചെയ്തുമാണ് പരീക്ഷിച്ചിരിക്കുന്നത്. ഫലം തികച്ചും ഏകപക്ഷിയമായി ഒരു ഫോണിന് അനുകൂലമായതിനാല്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.
ആദ്യ മൂന്നു ടെസ്റ്റുകള്‍ (എല്‍ടിഇ) ബ്രൂക്‌ലിനിലാണ് നടത്തിയത്.
ഫലം ഐഫോണ്‍ X   ഡൗണ്‍ലോഡ് സ്പീഡ്   അപ്‌ലോഡ് സ്പീഡ്
1.                29.73MBPS                    43.84 MBPS

2.                 48.80                         42.11

3.                 0.27                           48.16

ഗ്യാലക്സി നോട്ട് 8
1.                 101.44                         42.38

2.                 94.87                          44.05

3.                 93.53                          45.59

എന്നാല്‍ അമേരിക്കയില്‍ LTE മാത്രമല്ല ഗിഗബൈറ്റ് എല്‍ടിയും ഉണ്ട്. ഇതിലും രസകരമാണ് ആ ടെസ്റ്റുകളുടെ ഫലം.
ഐഫോണ്‍ x   ഡൗണ്‍ലോഡ്     അപ്‌ലോഡ്
1.                          70.53MBPS                       44.34MBPS

2.                           53.12                                 45.82

ഗ്യാലക്സി നോട്ട് 8 - ഡൗണ്‍ലോഡ്     അപ്‌ലോഡ്
1.                    360.63                         44.16

2.                     158.15                         45.02

പരിഹാസാത്മകമായ സ്‌കോറുകളാണ് ഗിഗബൈറ്റ് എല്‍ടിഇ ടെസ്റ്റുകളില്‍ ഗ്യാലക്‌സി നോട്ട് 8 ഐഫോണ്‍ Xനെതിരെ കാണിച്ചിരിക്കുന്നത്.
എന്താണ് ഇതിനു കാരണം? ഐഫോണ്‍ Xല്‍ ഗിഗബൈറ്റ് എല്‍ടിഇ ആന്റിന ഇല്ല. ഗ്യാലക്‌സി നോട്ടില്‍ ഉണ്ട്. 2018ലെ ഐഫോണുകള്‍ സ്പീഡു കൂടിയ ബെയ്‌സ്ബാന്‍ഡ് ചിപ്പുകളുമാ‌യാണ് ഇറങ്ങുക എന്ന് നിരീക്ഷകര്‍ പറയുന്നു.

പക്ഷേ, ഈ പരീക്ഷണത്തില്‍ എന്തെങ്കിലും കഥയുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. പ്രായോഗിക തലത്തില്‍, സാധാരണ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ സ്പീഡു വ്യത്യാസം അറിയണമെന്നില്ല. ഡൗണ്‍ലോഡു ചെയ്യുമ്പോള്‍ മാത്രമാണ് പ്രകടമായ എന്തെങ്കിലും വ്യത്യാസം കാണാന്‍ സാധിക്കുക. 

No comments