നോക്കിയയുടെ വില കുറഞ്ഞ 4ജി ഫോൺ വിൽപന 24ന്, 4100 എംഎഎച്ച് ബാറ്ററി

നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണിന്റെ ഇന്ത്യയിലെ വിൽപന നവംബർ 24 തുടങ്ങും. എൻട്രി–ലെവൽ ആൻഡ്രോയ്ഡ് ഫോൺ നോക്കിയ 2 കഴിഞ്ഞ സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ 2ന്റെ ഏറ്റവും വലിയ സവിശേഷത. 4100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

പോളികാർബോനൈറ്റ് ബോഡി, 5 ഇഞ്ച് എച്ച്ഡി എൽടിപിഎസ് ഡിസ്പ്ലെ (ഗൊറില്ല ഗ്ലാസ് സുരക്ഷ), ഗൂഗിൾ അസിസ്റ്റന്റ് എന്നിവയാണ് നോക്കിയ 2ന്റെ മറ്റു പ്രധാന ഫീച്ചറുകൾ. ആൻഡ്രോയ്ഡ് നൗഗട്ടിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന് ആൻഡ്രോയ്ഡ് ഒറിയോയുടെ അപ്ഡേഷനും ലഭിക്കും.
നോക്കിയ 2 ന്റെ (1ജിബി റാം) വില 6999 രൂപയാണ്. ഓഫ്‌ലൈൻ മൊബൈൽ സ്റ്റോറുകൾ വഴിയാണ് വിൽക്കുക. രാജ്യത്തെ ഒരു ലക്ഷത്തോളം ഔട്ട്‌ലെറ്റുകൾ വഴിയാണ് നോക്കിയ 2 വിതരണം ചെയ്യുമെന്ന് എച്ച്എംഡി ഗ്ലോബൽ നേരത്തെ അറിയിച്ചിരുന്നു.
മൂന്നു നിറങ്ങളിലായാണ് നോക്കിയ 2 എത്തുന്നത് (പ്യൂട്ടർ / ബ്ലാക്ക്, പ്യൂട്ടർ / വൈറ്റ്, കോപ്പർ / ബ്ലാക്ക്). ഇരട്ട സിം സേവനം, ക്വാൽകം സ്നാപ്ഡ്രാഗൻ 212 എസ്ഒസി പ്രോസസർ, 1 ജിബി റാം, എട്ടു മെഗാപിക്സൽ റിയർ ക്യാമറ (എൽഇഡി ഫ്ലാഷ്), അഞ്ചു മെഗാപിക്സൽ സെൽഫി ക്യാമറ, 8 ജിബി ഇൻബില്‍റ്റ് സ്റ്റോറേജ് (എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ്) എന്നിവ പ്രധാന ഫീച്ചറുകളാണ്.

No comments