ലൈംഗികാതിക്രമത്തിന് വധശിക്ഷ; മധ്യപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു...
ഭോപ്പാൽ ∙ പന്ത്രണ്ടു വയസ്സുവരെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനു മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. കുട്ടമാനഭംഗക്കേസുകളിലെ പ്രതികൾക്കു വധശിക്ഷ നൽകണമെന്ന പ്രമേയവും മന്ത്രിസഭ പാസ്സാക്കി.
മാനഭംഗക്കേസുകളിലെ പ്രതികൾക്കു ശിക്ഷയും പിഴയും വർധിപ്പിച്ച് ഇന്ത്യൻ ശക്ഷാനിയമത്തിൽ മാറ്റംവരുത്തണമെന്ന നിർദേശവും മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകൾക്കെതിരെ സംസ്ഥാനത്തു കുറ്റകൃത്യങ്ങൾ വർധിക്കുന്നതു തടയാൻ പുതിയ നിയമം സഹായകമാകുമെന്നു സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദർ സിങ് പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മനസ്സാക്ഷിയെ ഞെട്ടിച്ച ഒട്ടേറെ പീഡന, ലൈംഗികാതിക്രമ വാർത്തകൾ സംസ്ഥാനത്തുനിന്നു റിപ്പോർട്ട് ചെയ്തിരുന്നു.

Post Comment
No comments
Post a Comment