ബിലാല്‍ വീണ്ടുമെത്തുന്നു; ബിഗ് ബി 2 പ്രഖ്യാപിച്ചു
മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളില്‍ എക്കാലത്തും
ഓര്‍മിക്കപ്പെടുന്നതാണ് ബിഗ് ബി. അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രം ശരാശരി
വിജയം മാത്രമാണ് നേടിയതെങ്കിലും സിഡിയിലൂടെയും ടിവി പ്രദര്‍ശനങ്ങളിലൂടെയും
വന്‍ ജനപ്രീതി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിനുണ്ടായി.
ബിലാല്‍ തിരിച്ചെത്തുകയാണ്. ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന്
അഭ്യൂഹങ്ങള്‍ക്ക് സ്ഥരീകരണവുമായി സംവിധായകന്‍ അമല്‍ നീരദ് തന്നെ
രംഗത്തെത്തി. ദുല്‍ഖറാണ് ബിലാല്‍ വീണ്ടുമെത്തുമെന്ന് ഫേസ്ബുക്കിലൂടെ
ആദ്യമറിയിച്ചത്.
ചിത്രത്തില്‍ സുപ്രധാനമായൊരു കഥാപാത്രമായി ദുല്‍ഖറും എത്തുമെന്ന് സൂചനയുണ്ട്. ഏറെക്കാലമായി ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബിലാല്‍ എന്ന ടൈറ്റിലോടു കൂടിയ ആദ്യ പോസ്റ്ററും അമല്‍ പുറത്തിറക്കിയിട്ടുണ്ട്.

No comments
Post a Comment