സ്മാർട്ട്ഫോൺ ബാറ്ററിയുടെ ആയുസ്സ് കുറയുവാനുള്ള കാരണങ്ങൾ




സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ പ്രധാന പരാതിയാണു ബാറ്ററിയുടെ ചാർജ്ജ് പെട്ടെന്നു തീർന്നു പോകുന്നു എന്നത്. നാം എവിടെ പോകുകയാണെങ്കിലും ആദ്യം എടുത്തു വെയ്ക്കുക ഫോൺ  ചാർജ്ജ് ചെയ്യുവ നായി ചാർജ്ജർ ആണ്. ഒരു പരിധി വരെ നാം തന്നെയാണ് ബാറ്ററിയുടെ ഈ അവസ്ഥയ്ക്ക് കാരണം. നാം എന്തു ചെയ്തിട്ടാണു ബാറ്ററി ഇത്ര പെട്ടെന്നു തീരുന്നത്? ഈ പറയുന്ന കാര്യങ്ങളാണു ഫോണിലെ ബാറ്ററിയെ ഇല്ലാതാക്കുന്നത്.

1) പ്രവർത്തിക്കാതിരിക്കുന്ന കംപ്യൂട്ടറിൽ ഫോൺ കുത്തിയിടുന്നത്

ചില സാഹചര്യങ്ങളിൽ ഫോൺ ചാർജ്ജ് ചെയ്യുവാൻ ചാർജ്ജറോ പവർ പോയിന്റുകളോ ലഭ്യമാകില്ല. ആ സമയം നാം കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ ഫോൺ ചാർജ്ജ് ചെയ്യാൻ കുത്തിയിടാറുണ്ട്. കംപ്യൂട്ടർ ഓഫ് അല്ലെങ്കിൽ സ്റ്റാൻഡ്-ബൈ അല്ലെങ്കിൽ സ്ലീപ് മോഡിലോ ആണെങ്കിൽ അതു ബാറ്ററിയ്ക്കു കുഴപ്പമാണ്. ഇതിനാൽ ഫോൺ ചാർജ്ജ് ചെയ്യാൻ കുത്തിയിടുമ്പോൾ കംപ്യൂട്ടർ ഓൺ ആണെന്നു ഉറപ്പു വരുത്തുക.

2) റേഞ്ചില്ലാത്തയിടത്തുള്ള ഫോൺ ഉപയോഗം

റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ എത്തുമ്പോൾ ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടുന്നതാണു നല്ലത്. അല്ലെങ്കിൽ സിഗ്നലിനായി തുടർച്ചയായി തിരയുന്നതു മുലം ഫോണിലെ ബാറ്ററി കുറയും. ഇതിലൂടെയും ബാറ്ററി സേവ് ചെയ്യുവാൻ സാധിക്കും.

3) നോട്ടിഫിക്കേഷനുകൾ മുഴുവനും ഓൺ ചെയ്തിട്ടുന്നത്

നമ്മുടെ ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ ഫോണിൻ്റെ സ്ക്രീൻ പ്രകാശിതമാകും. മിക്കവാറും നാം വന്ന നോട്ടിഫിക്കേഷൻ നോക്കാറുമുണ്ട്. ഇതു ബാറ്ററിയുടെ ലൈഫ് കുറയ്ക്കും. ഇതിനാൽ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകളുടെ നോട്ടിഫിക്കേഷൻ മാത്രം ഓൺ ആക്കുക.

4) ഓട്ടോ ബ്രൈറ്റ്നസ് ഉപയോഗിക്കാതിരിക്കുന്നത്

ഡിസ്പ്ലേയുടെ ബ്രൈറ്റ്നസ് കുറച്ചു വയ്ക്കുന്നത് ബാറ്ററി കൂടുതൽ സമയം നിൽകുന്നതിനു സഹായിക്കു. എന്നാൽ എപ്പോഴും കുറഞ്ഞ ബ്രൈറ്റ്നസിൽ ഫോൺ ഉപയോഗിക്കുവാൻ ഇഷ്ടമില്ലെങ്കിൽ ഓട്ടോ ബ്രൈറ്റ്നസ് ഓൺ ചെയ്താൽ മതി. ഈ ഫീച്ചർ വഴി പ്രകാശത്തിനനുസരിച്ച് ഫോണിലെ ബ്രൈറ്റ്നസ് ഓട്ടോമാറ്റിക്കായി ക്രമീകരിച്ചു കൊള്ളും.

5) ഉയർന്ന താപനിലയിൽ ഫോൺ സൂക്ഷിക്കുന്നത്

ഉയർന്ന താപനിലയിൽ ഫോൺ സൂക്ഷിക്കുമ്പോൾ ബാറ്ററിയ്ക്കു കേടു പാടുകൾ സംഭവിക്കുന്നതാണ്. 95 ഫാരൻ ഹീറ്റിനു മുകളിലുള്ള താപനില ബാറ്ററിയ്ക്കു അപകടമാണ്. ചൂടു കൂടുമ്പോൾ ബാറ്ററിയുടെ ആന്തരിക പ്രതിരോധം കൂടുന്നു. ഇതു ബാറ്ററിയുടെ കാര്യക്ഷമത കുറയാനിടയാക്കും. ചൂടു പോലെ തന്നെ തണുപ്പും ബാറ്ററിയ്ക്കു പ്രശ്നമാണ്. തണുപ്പുള്ള സമയങ്ങളിൽ ബാറ്ററി ചാർജ് കുറയുന്നതാണ്. എന്നാലിതു താൽകാലികമാണ്. അന്തരീക്ഷം സാധാരഗതിയിലേയ്ക്കു വന്നാൽ ഈ പ്രശ്നം ഉണ്ടാകില്ല.

6) ഫെയ്സ്ബുക്ക് ആപ്പിൻ്റെ ഉപയോഗം

നിങ്ങളുടെ ഫോണിലെ ബാറ്ററി പെട്ടെന്നു തീരുവാൻ ഫെയ്സ്ബുക്ക് ആപ്പുകളും കാരണമാകുന്നു. ഈ അടുത്തുതന്നെ ഇതിനെ കുറിച്ചുള്ള പഠനറിപ്പോർട്ട് പ്രമുഖ പത്രം പ്രസീദ്ധികരിച്ചിരുന്നു. ഫോണിൽ നിന്നും ഫെയ്സ്ബുക്ക് ആപ്പ് നീക്കം ചെയ്തപ്പോൾ ബാറ്ററി ലൈഫ് 15% വർധിച്ചതായി കണ്ടെത്തി. അതുകൊണ്ട് ആപ്പ് വഴി ഫെയ്സ്ബുക്ക് ഉപയോഗിക്കാതെ ബ്രൗസർ വഴി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതാകും നല്ലത്.

7) ലോ പവർ മോഡ് ഓൺ ആക്കാതെയിരിക്കുന്നത്

ഫോണിലെ ചാർജ്ജ് 20 ശതമാനമോ അതിൽ താഴെയോ എത്തിയാൽ ലോ പവർ മോഡ് ഓൺ ആക്കുകയാകും നല്ലത്. ഇങ്ങനെ ആക്കുകയാണെങ്കിൽ ഡിസ്പ്ലേയുടെ ബ്രൈറ്റ്നസ് കുറച്ചും, ഐ ക്ലൗഡ് സിങ്ക്, എയർഡ്രോപ്പ് മുതലായ പ്രവർത്തനരഹിതമാക്കിയും ബാറ്ററി കുറയുന്നത് വൈകിപ്പിക്കുവാൻ നിങ്ങൾക്കു കഴിയും. ലോ പവർ മോഡ് സെറ്റിംഗ്സിൽ നിന്നും എനേബിൾ ചെയ്യാവുന്നതാണ്.

No comments