ഗൂഗിള്‍ അതിവേഗ സൗജന്യ വൈഫൈ ഇനിമുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും
ഗൂഗിള്‍ അതിവേഗ സൗജന്യ വൈഫൈ ഇനിമുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും
ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് ഗൂഗിള്‍ നടപ്പിലാക്കുന്ന അതിവേഗ സൗജന്യ വൈഫൈ സേവനം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഇന്നു മുതല്‍ ലഭിക്കും. കൊച്ചിയെ കൂടാതെ പൂനെ, ഭുബനേശ്വര്‍, ഭോപാല്‍, റാഞ്ചി, റായ്പൂര്‍, വിജയ്‌വാഡ, കച്ചെഗുഡ (ഹൈദരാബാദ്), വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ഇന്നുമുതല്‍ ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം വിഭാഗമായ റെയില്‍ടെല്ലുമായി സഹകരിച്ചാണ് ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്.
ആദ്യ 30 മിനിറ്റ് വൈഫൈ സൗജന്യമായി ലഭിക്കൂ. കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നിവയാണ് കേരളത്തില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള മറ്റ് സ്റ്റേഷനുകള്‍. കൂടുതല്‍ യാത്രക്കാര്‍ വന്നു പോകുന്ന ഈ സ്‌റ്റേഷനുകളില്‍ ട്രെയിനുകളുടെ നീക്കം കാര്യക്ഷമമാക്കാനും വെളിച്ച സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും വൈഫൈ സഹായകമാകുമെന്നാണു റയില്‍വേയുടെ പ്രതീക്ഷ.
No comments
Post a Comment