എന്തുകൊണ്ട് വില്ലൻ ചെയ്തു; മോഹൻലാൽ പറയുന്നു...
മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ വില്ലനിൽ മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. ഈ സിനിമ ചെയ്യാൻ കാരണമെന്തുകൊണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കുന്നു.
മോഹൻലാലിന്റെ വാക്കുകളിലേക്ക്–
വില്ലൻ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവർക്കും നന്ദി. ഇതൊരു ഡാർക് ഇമോഷനൽ ത്രില്ലർ എന്ന വിഭാഗത്തിൽപ്പെടുന്ന സിനിമയെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങളും ഇതുതന്നെയാണ് ഉദ്ദേശിച്ചത്. പതിയെ പറഞ്ഞുപോകുന്ന ചിത്രമാണ് വില്ലൻ.
സിനിമയെ സീരിയസായി സമീപിക്കുന്ന ആളുകൾക്ക് പഠിക്കാവുന്ന ഒരു സിനിമയാണ്. അതിന്റെ ഇമോഷനൽ ബാക്ക്ഗ്രൗണ്ട് വളരെയധികം ശ്രദ്ധിക്കപ്പെടും. കുടുംബപ്രേക്ഷകർക്ക് ചിത്രം ഒരുപാട് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. ഞങ്ങള്‍ ഒരുപാട് ചർച്ച ചെയ്ത ശേഷം ചെയ്ത സിനിമയാണ്. അതിലെ കഥാപാത്രം ഒരു നടനെന്ന നിലയിൽ എനിക്ക് വളരെയധികം സംതൃപ്തി തന്ന ഒന്നാണ്.
Post Comment
No comments
Post a Comment