'കേരളത്തിലെ അമ്മമാരെല്ലാം ജിമിക്കികമ്മല്‍ ഇടുന്നവരല്ല'; ട്രോളന്മാരുടെ പുതിയ ഇര ചിന്ത ജെറോം
"കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. എല്ലാ അമ്മമാരുടെയും ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടു പോകുന്ന അച്ചന്മാരും ഈ കേരളത്തിൽ ഇല്ല.ഇനി അഥവാ അമ്മയുടെ ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോയാൽ ആ ദേഷ്യത്തിനു ബ്രാണ്ടി എടുത്തു കുടിക്കുന്ന അമ്മമാരും ഈ കേരളത്തിലില്ല. എന്നിട്ടും എന്തുകൊണ്ട് ജിമിക്കിയും കമ്മലും ഹിറ്റായി മാറുന്നു എന്നത് നമ്മൾ ചർച്ച ചെയ്യണം." ഇടതുപക്ഷ യുവ നേതാവ് ചിന്താ ജെറോമിന്റെ വാക്കുകൾ ആണ് ഇത്.
ഒസിവൈഎം 81ആമത് ആനുവൽ കോണ്ഫറൻസിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് പാട്ടിനെ വിമർശിച്ചുകൊണ്ട് ചിന്ത പ്രസംഗം നടത്തുന്നത്. ഈ പ്രസംഗം സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തപ്പോൾ മുതൽ ചിന്തയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയ ഉണർന്നിരിക്കുകയാണ്.
No comments
Post a Comment