മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമോ ? ചോദ്യത്തിനു ഡിക്യുവിന്റെ മറുപടി...
അച്ഛനേയും മകനേയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കഴിയുമോയെന്ന ചോദ്യം കേട്ട് ഒരുപക്ഷെ മമ്മൂട്ടിയ്ക്കും ദുൽഖർ സൽമാനും മടുത്തു കാണും. എന്നാലും ആരാധകർക്കു ആ ചോദ്യം ചോദിക്കാതിരിക്കാനാകില്ല. ദോഹയിൽ അടുത്തിടെ നടന്ന ഒരു അവാർഡ് ദാനച്ചടങ്ങിലും അവതാരിക ഈ ചോദ്യം ചോദിക്കാൻ മറന്നില്ല. എന്നാണ് മമ്മൂട്ടി ആന്റ് ദുൽഖർ ഇൻ എന്ന് കാണാനാകുകയെന്നായിരുന്നു ചോദ്യം. സ്വതസിദ്ധമായ ശൈലയിൽ തന്നെ ദുൽഖർ മറുപടി നൽകി. വാപ്പച്ചിയൊടൊന്നിച്ച് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ അതു നടക്കുമോയെന്നു അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും ഡിക്യു തമാശരൂപേണ പറഞ്ഞു.
മകൾ മറിയം അമീറ സൽമാനെ ഉറക്കുന്നത് വെണ്ണിലാ ചന്ദനക്കിണ്ണം പാടിയാണെന്നും വേദിയിൽ ദുൽഖർ പറഞ്ഞു. ഈ പാട്ട് കേൾക്കുമ്പോൾ മകൾ പെട്ടെന്നു ഉറങ്ങും. തനിക്കും ഏറെ ഇഷ്ടപ്പെട്ട പാട്ടാണിത്. വാപ്പച്ചി തോണി തുഴഞ്ഞു പോകുന്ന സീൻ ഓർമവരും ഈ വരികൾ കേൾക്കുമ്പോഴെന്നു ഡിക്യു പറഞ്ഞു.

No comments
Post a Comment