2018 നിങ്ങൾക്കെങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം

കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്...

Read more at: http://www.manoramaonline.com/astrology/star-predictions/2017/12/05/2018-star-prediction-malayalam-nakshathraphalam-by-kanippayyur.html
ഭരണി: മുടങ്ങിയ ഉപരിപഠനം പൂർത്തീകരിക്കും. പുനഃപരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയം ലഭിക്കും. ആർഭാടങ്ങളും ആഘോഷങ്ങളും നിയന്ത്രിക്കുന്നതു വഴി സാമ്പത്തിക മെച്ചമുണ്ടാകും. മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗം നഷ്ടപ്പെടാതിരിക്കും. അധികാരപരിധിയിലെ വർധന മൂലം അഹോരാത്രം പ്രവർത്തിക്കേണ്ടിവരും. വിദ്യയും വിജ്ഞാനവും പകർന്നുകൊടുക്കുന്നതിൽ സംതൃപ്തിയുണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം.


ഭരണി: മുടങ്ങിയ ഉപരിപഠനം പൂർത്തീകരിക്കും. പുനഃപരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയം ലഭിക്കും. ആർഭാടങ്ങളും ആഘോഷങ്ങളും നിയന്ത്രിക്കുന്നതു വഴി സാമ്പത്തിക മെച്ചമുണ്ടാകും. മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗം നഷ്ടപ്പെടാതിരിക്കും. അധികാരപരിധിയിലെ വർധന മൂലം അഹോരാത്രം പ്രവർത്തിക്കേണ്ടിവരും. വിദ്യയും വിജ്ഞാനവും പകർന്നുകൊടുക്കുന്നതിൽ സംതൃപ്തിയുണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം.


രോഹിണി: മികവു തെളിയിക്കാൻ കഠിന പ്രയത്നം വേണ്ടിവരും. അറിയാതെ ചെയ്തുപോയ തെറ്റുകൾ തിരുത്തുകയും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം. ഉദ്യോഗം അന്വേഷിച്ചുള്ള വിദേശയാത്ര പരാജയപ്പെടാം. സഹപാഠികൾ ഒത്തുചേരും. വിദേശത്ത് ഉദ്യോഗമുള്ളവർക്കു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാത്തതിനാൽ തിരിച്ചുപോരേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. സത്യാവസ്ഥ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്.


മകയിരം: ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെയുള്ള നിക്ഷേപം അരുത്. ആചാരാനുഷ്ഠാനങ്ങളിൽ താൽപര്യമുള്ള മക്കളുടെ സമീപനത്തിൽ അഭിമാനം തോന്നും. ആത്മവിശ്വാസം വർദ്ധിക്കും. യാഥാർത്ഥ്യം ബോധ്യപ്പെട്ട സഹോദരങ്ങൾ ലോഹ്യം കൂടാൻ വന്നുചേരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ അവസരമുണ്ടാകും. സുപ്രധാന കാര്യങ്ങൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും. സ്വജനങ്ങളിൽനിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരും.


തിരുവാതിര: അസാധ്യമെന്നു തോന്നുന്ന പ്രവര്‍ത്തന മേഖലകളും പാഠ്യവിഷയങ്ങളും പദ്ധതി സമർപ്പണവും അനായാസേന സാധിക്കും. സർവജനപ്രീതിയുണ്ടാകും. കുടുംബത്തോടൊപ്പം താമസിക്കാൻ പാകത്തിൽ ഉദ്യോഗമാറ്റത്തിന് അവസരമുണ്ടാകും. നിക്ഷേപസമാഹരണ ലക്ഷ്യം നേടും. അബദ്ധങ്ങളിൽനിന്ന് ആത്മാർഥ സുഹൃത്തിനെ രക്ഷിക്കാനാകും. വിസ്തൃതിയുള്ള വീടു വാങ്ങാൻ കരാറെഴുതും. സംയുക്ത സംരംഭത്തിൽനിന്നു പിൻവാങ്ങി സ്വന്തം കർമമണ്ഡലം തുടങ്ങും.


പുണർതം: വിദഗ്ധ ചികിത്സകളാലും ഭക്ഷണക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിക്കും. നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള വീടു വാങ്ങുമെങ്കിലും പഴയ വീടിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിൻമാറും. ലക്ഷ്യബോധമുള്ള മക്കളുടെ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നും. പ്രയാസമേറിയ വിഷയങ്ങളാണെങ്കിലും വേണ്ടവിധത്തിൽ നിറവേറ്റാൻ സാധിക്കും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും.


പൂയം: അവസരോചിതമായി പ്രവർത്തിക്കാനുള്ള സമചിത്തതയും, യുക്തിയും അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. കടം കൊടുത്ത തുക മധ്യസ്ഥർ വഴി ഗഡുക്കളായി ലഭിക്കാൻ ധാരണയാകും. ഏറ്റെടുത്ത ജോലികൾ സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ശുചിത്വ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ വർഷം തുടങ്ങിവച്ച കർമപദ്ധതികൾ ഈ വർഷം പൂർത്തീകരിച്ചു സാമ്പത്തികനേട്ടമുണ്ടാക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താൻ അവസരമുണ്ടാകും.


ആയില്യം: ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും. അർപ്പണമനോഭാവത്തോടു കൂടി ചെയ്യുന്ന ജോലികൾ ലക്ഷ്യപ്രാപ്തി നേടും. ഗർഭിണികൾക്കു പൂർണവിശ്രമം വേണ്ടിവരും. ഏറ്റെടുത്ത ദൗത്യം നിഷ്കർഷയോടുകൂടി ചെയ്തുതീർക്കാൻ പലപ്പോഴും കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും. വേണ്ടപ്പെട്ടവർക്കു സാമ്പത്തിക സഹായം ചെയ്യാൻ ഇടവരും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും. കൂട്ടുകച്ചവടത്തിൽ ഈ വർഷം നഷ്ടസാധ്യത.


മകം: നഷ്ടമായെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അംഗീകാരം ലഭിക്കും. ദീർഘകാല വീക്ഷണത്തോടുകൂടി പദ്ധതികൾ വിഭാവനം ചെയ്യും. മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷം കണ്ടെത്തുന്ന മനോഭാവത്തിന് അനുമോദനങ്ങൾ വന്നുചേരും. പാർശ്വഫലങ്ങളുണ്ടായേക്കാവുന്ന ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതശൈലി അവലംബിക്കും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞ് ആശ്വാസവും അഭിമാനവും തോന്നും.


പൂരം: സാഹചര്യങ്ങൾക്കനുസരിച്ച് ഉദ്യോഗം ഉപേക്ഷിക്കേണ്ടി വരുമെങ്കിലും സുഹൃത്തിന്റെ സ്ഥാപനത്തിന്റെ ഭരണ ചുമതല ഏറ്റെടുക്കും. ബൃഹത് സംരംഭങ്ങള്‍ ഉപേക്ഷിച്ചു ചെറിയ സംരംഭത്തിനു തുടക്കമിടും. ബന്ധുമിത്രാദികളെ കാണാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്ന മിഥ്യാധാരണ ഒഴിവാക്കാൻ തയാറാകും. ഗൃഹനിർമാണത്തിനു കൊടുത്ത തുക തിരികെ വാങ്ങും. സുഖദുഃഖങ്ങൾ ഒരേപോലെ സ്വീകരിക്കാനുള്ള മാനസിക അവസ്ഥ സംജാതമാകും


ഉത്രം: ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശന കർമം നിർവഹിക്കും. അധികൃതരുടെ പ്രീതിനിമിത്തം സ്ഥാനക്കയറ്റം ഉണ്ടാകും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞ് അഭിമാനം തോന്നും. നിശ്ചിതകാലയളവിനു മുൻപ് ഉദ്യോഗത്തിൽനിന്നു വിരമിച്ചു ജന്മനാട്ടിലേക്കു തിരിച്ചുപോകും. സ്വയംഭരണാധികാരം മൂലം ആത്മാർഥമായി പ്രവർത്തിക്കാന്‍ തയാറാകും. പുനഃപരീക്ഷയിൽ വിജയ ശതമാനം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലം.



അത്തം: അർഹമായ പിതൃസ്വത്തു രേഖാമൂലം ലഭിക്കും. കഴിഞ്ഞ വർഷം മുടങ്ങിയ വിദേശയാത്ര സഫലമാകും. സഹപ്രവർത്തകരുടെ സഹായസഹകരണത്തിൽ ബൃഹത്പദ്ധതികൾ ഏറ്റെടുത്തു പൂർത്തീകരിക്കുന്നതു പുതിയ ഉദ്യോഗത്തിനു വഴിയൊരുക്കും. ഭരണസംവിധാനം പുനർക്രമീകരിച്ച്, ധ്രുവീകരണം അവലംബിച്ച്, തൊഴിൽ മേഖലയിൽ ലക്ഷ്യം കൈവരിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് അമൂല്യമായ പാഠ്യപദ്ധതിക്കു ചേരും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാജയപ്പെടും. ആഭരണവും വാഹനവും മാറ്റിവാങ്ങും.


ചിത്തിര: ആരോഗ്യം തൃപ്തികരമല്ലാത്തതിനാൽ അധ്വാനഭാരം കുറവുള്ള ഉദ്യോഗം സ്വീകരിക്കും. സാമ്പത്തിക ഇടപാടുകളിലും ഭൂമി ക്രയവിക്രയങ്ങളിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കലാകായിക മത്സരങ്ങൾ, സാഹിത്യ രചനകൾ, പരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയവയിൽ അന്തിമ നിമിഷത്തിൽ വിജയമുണ്ടാകും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പ്രതീക്ഷിച്ച അംഗീകാരം കുറയും. വിദേശവാസികൾക്ക് അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടാം.


ചോതി: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. പലപ്പോഴും ജന്മനാട്ടിലേക്കു യാത്ര വേണ്ടിവരും. ഈശ്വരപ്രാർഥനകളാലും അശ്രാന്തപരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യവും അവസരങ്ങളും വന്നുചേരും. ആഗ്രഹിക്കുന്ന ഭൂമി വിൽപന സഫലമാകും. വസ്തു തർക്കം രമ്യമായി പരിഹരിക്കാനും അർഹമായ പിതൃസ്വത്തു രേഖാപരമായി ലഭിക്കാനും യോഗമുണ്ട്.


വിശാഖം: അനാവശ്യമായ ആധി ഉപേക്ഷിക്കണം. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവഴി സംതൃപ്തിയുണ്ടാകും. അനാവശ്യമായ സംശയം, മുൻകോപം, അമിതമായ ആത്മവിശ്വാസം, അമിതവേഗം തുടങ്ങിയവ ഉപേക്ഷിക്കണം. അനുചിത പ്രവൃത്തികളിൽ നിന്ന് ആത്മാർഥ സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതുവഴി പുതിയ തൊഴിലവസരങ്ങൾ സംജാതമാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ അഭിമാനം തോന്നും.

അനിഴം: അധികച്ചെലവുണ്ടാകും. പ്രതികൂല പ്രവൃത്തിയുള്ള ജോലിക്കാരെ പിരിച്ചുവിടും. സൂക്ഷ്മതക്കുറവു കൊണ്ടു വാഹനാപകടമുണ്ടാകും. ദുരാചാരങ്ങൾ ഉപേക്ഷിച്ചു സദാചാര പ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ സമാധാനമുണ്ടാകും. പൊതുവെ സുഖദുഃഖസമ്മിശ്രമായ ഫലങ്ങളാണ് ഈ വർഷം അനുഭവയോഗ്യമാവുക. ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധ നിർദേശം സ്വീകരിക്കുകയാവും നല്ലത്. പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും.

തൃക്കേട്ട: ദാമ്പത്യബന്ധത്തിന് അനിഷ്ടതകളുണ്ടാകാതെ സൂക്ഷിക്കണം. പൂർവികസ്വത്തു ലഭിക്കും. ബന്ധുസഹായത്താൽ വിവാഹം തീരുമാനമാകും. തിരസ്കരണ മനോഭാവത്തോടുകൂടിയ മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിനു വഴിയൊരുക്കും. ഈശ്വരപ്രാർഥനകളാലും സൗമ്യസമീപനത്താലും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി വരുമാനത്തിന്റെ നിശ്ചിത ശതമാനം ചെലവാക്കും. പുതിയ ഭരണപരിഷ്കാരം പ്രവർത്തന തലത്തിൽ ആവിഷ്കരിക്കും.

മൂലം: നിഗമനങ്ങൾ ശരിയാണെന്നു തോന്നുന്നതിനാൽ ആത്മാർഥ സുഹൃത്തിനെ അബദ്ധത്തിൽ നിന്നു രക്ഷിക്കാൻ സാധിക്കും. ഗർഭ പരിരക്ഷയും വിശ്രമവും വേണ്ടിവരും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആര്‍ജിക്കുന്നത് സർവകാര്യ വിജയത്തിനു വഴിയൊരുക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊരു പാഠ്യപദ്ധതിക്കു ചേരും. ആരോഗ്യം തൃപ്തികരമായിരിക്കും. സകല ജീവജാലങ്ങൾക്കും സൗഖ്യം ഭവിക്കട്ടെ എന്ന ആശയത്തോടുകൂടിയ പ്രവര്‍ത്തനശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും.

പൂരാടം: ലാഭോദ്ദേശ്യത്തോടെ ഭൂമി വാങ്ങാൻ തീരുമാനിക്കും. അവധിയെടുത്തു പുതിയ വിദ്യകൾ അഭ്യസിക്കാൻ യോഗമുണ്ട്. മത്സരരംഗങ്ങളിൽ വിജയിക്കും. റോഡുവികസനത്തിനു ഭൂമി വിട്ടുനൽകാൻ നിർബന്ധിതനാകും. അശ്രദ്ധകൊണ്ടു പണമിടപാടുകളിൽ നഷ്ടം സംഭവിക്കാനിടയുണ്ട്. അപവാദാരോപണങ്ങളിൽ നിന്നു വിമുക്തനാകും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം. വരവും ചെലവും തുല്യമായിരിക്കും. മാന്യമായ പെരുമാറ്റരീതി അവലംബിക്കാൻ തയാറാകും.

ഉത്രാടം: പൂർവിക സ്വത്ത് വിറ്റു പട്ടണത്തിൽ ഗൃഹം വാങ്ങും. അശരണരായവർക്ക് ആശ്രയം നൽകുന്നതിൽ സംതൃപ്തി തോന്നും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള തൊഴിൽമേഖലകളിൽ നിന്ന് ഈ വർഷം പിൻമാറുകയാണു നല്ലത്. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്ക് അധികച്ചെലവ് അനുഭവപ്പെടും. ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം ചിന്തിക്കാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.

തിരുവോണം: സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും കടബാധ്യതകൾ ഉള്ളതിനാൽ മിച്ചാനുഭവങ്ങൾ കുറയും. അധ്വാനവും ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കടംകൊടുത്ത തുകയ്ക്കു പകരം രേഖാപരമായി ഭൂമി ലഭിക്കാൻ ഇടവരും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. സുഖദുഃഖങ്ങൾ ഒരേപോലെ സ്വീകരിക്കാനുള്ള മാനസിക അവസ്ഥ വന്നുചേരും.

അവിട്ടം: വിശിഷ്ട വ്യക്തികളെ പരിചയപ്പെടാന്‍ അവസരമുണ്ടാകുന്നതു പുതിയ ആശയങ്ങൾക്കും പ്രവർത്തനതലങ്ങൾക്കും വഴിയൊരുക്കും. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കാൻ ഉപകരിക്കും. പൊതുപ്രവർത്തനങ്ങളിൽ സർവാത്മനാ സഹകരിക്കുന്നതിനാൽ കീർത്തി നേടും. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിൽ അഭിമാനം തോന്നും. അന്യരുടെ പണവും സ്വന്തം ആശയങ്ങളും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

ചതയം: സദ്ചിന്തകളാൽ സജ്ജന സംസർഗം ഉണ്ടാകും. ഈശ്വര പ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ വിജയസാധ്യത കുറയും. നിയുക്തപദവിയിൽ നിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും.


പൂരുരുട്ടാതി: സുഹൃദ്സഹായ ഗുണത്താൽ പുതിയ പ്രവര്‍ത്തന മേഖലകൾക്കു തുടക്കം കുറിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും അനുഭവജ്ഞാനമുള്ളവരുടെ നിർദേശം തേടാതെ പണം മുടക്കരുത്. സന്താനങ്ങളുടെ സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. പുത്രന്റെ നിർബന്ധത്താൽ പൂർവികസ്വത്തു ഭാഗം വയ്ക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. നഷ്ടപ്പെട്ടു എന്നു കരുതുന്ന പൂർവിക സ്വത്ത് ഏറെക്കുറെ തിരിച്ചുലഭിക്കാൻ ധാരണയാകും.

ഉത്തൃട്ടാതി: അറിവുള്ള കാര്യങ്ങളാണെങ്കിൽ പോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കില്ല. മാതാവിനും മാതൃബന്ധുക്കൾക്കും ദോഷകാലമാണ്. മിഥ്യാധാരണകൾ ഒഴിവാകും. സ്വന്തം കാര്യങ്ങൾ നീക്കിവച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. വരവിൽക്കവിഞ്ഞ ചെലവു മൂലം കടം വാങ്ങേണ്ടിവരും. സമയോചിതമായ ഇടപെടലുകളാൽ ഭീമമായ നഷ്ടപ്പെടലുകളിൽ നിന്നു രക്ഷപ്പെടും. ലാഭം കുറഞ്ഞ കരാർ ജോലികൾ ഉപേക്ഷിക്കുകയാവും നന്നാവുക.

രേവതി: ഔദ്യോഗിക മേഖലയിലെ സമ്മർദത്താൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും. ഉത്തരവാദിത്തമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ട് ഉത്സാഹികളായവരെ നിയമിക്കും. അനാരോഗ്യത്താൽ പലപ്പോഴും ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. ഈശ്വരപ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.

No comments