ദിലീപ് ഇന്ന് ദുബായിലേക്ക്
- യാത്രയില്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ സാദ്ധ്യതയുള്ളതായി പോലീസ് കരുതുന്നു.
- അതിനാല്‍ ദിലീപിന്റെ വിദേശയാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്.
കൊച്ചി: സഹപ്രവര്‍ത്തകയായ നടിക്കെതിരെ കോട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ നടന്‍ ദിലീപ് തിങ്കളാഴ്ച കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്ക് പോകും. റെസ്റ്റൊറന്റ് ദേ പുട്ടിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്. യാത്രയില്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ സാദ്ധ്യതയുള്ളതായി പോലീസ് കരുതുന്നു. അതിനാല്‍ ദിലീപിന്റെ വിദേശയാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്.
നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ സംബന്ധിച്ച് പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് കോടതിയില്‍ വാദിച്ചു. എന്നാല്‍ പോലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റിയ ശേഷമാകും ദിലീപ് ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്.
No comments
Post a Comment