നമിത വിവാഹിതയായി, ചിത്രങ്ങൾ കാണാം...
തെന്നിന്ത്യൻ നായിക നമിത വിവാഹിതയായി, നിർമാതാവ് വീരേന്ദ്ര ചൗധരിയാണ് വരൻ. തിരുപ്പതി ഇസ്കോൺ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇന്നുരാവിലെ അഞ്ചുമണിയോടെയാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. പിങ്ക് നിറത്തിലുള്ള മനോഹരമായ കാഞ്ചീവരം സാരിയുടുത്ത് ടെംപിൾ ജ്വല്ലറിയും ധരിച്ചാണ് നമിത വധുവായി എത്തിയത്. അതിനോടു ചേരുന്ന വിധത്തിലുള്ള ബ്രൊകേഡ് ഷെർവാണിയാണ് വീരേന്ദ്ര ധരിച്ചത്.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇരുവരും ചെന്നൈയിൽ റിസപ്ഷനും സംഘടിപ്പിക്കുന്നുണ്ട്. പ്രണയത്തെക്കുറിച്ച് നേരത്തെ തന്നെ ഇരുവരും വ്യക്തമാക്കിയിരുന്നു. വീര്‍ തന്നെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നറിനു ക്ഷണിച്ചപ്പോഴാണ് പ്രെപോസ് ചെയ്തതെന്ന് നമിത പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
2001ൽ മിസ് ഇന്ത്യാ മൽസരത്തിൽ പങ്കെടുത്തതിനു ശേഷമായിരുന്നു നമിതയുടെ മോഡലിങ്, അഭിനയ രംഗത്തേക്കുള്ള പ്രവേശം. തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നമിത കമൽ ഹാസൻ അവതാരകനായി എത്തിയിരുന്ന ബിഗ്ബോസ് തമിഴ് പതിപ്പിലും പങ്കെടുത്തിരുന്നു.
No comments
Post a Comment