അമ്മയും പിഞ്ചുകുഞ്ഞുമിരുന്ന കാര്‍ ക്രെയിനില്‍ വലിച്ചു നീക്കി പൊലീസ്

മുംബൈ:  അമ്മയും പിഞ്ചുകുഞ്ഞുമിരുന്ന കാര്‍ വലിച്ചു നീക്കി ട്രാഫിക് പൊലീസിന്‍റെ ക്രൂരത. നോ പാര്‍ക്കിങ്ങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയെന്നാരോപിച്ചാണ് ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും കാറിനുള്ളിലിരുത്തി പൊലീസ് കാര്‍ കെട്ടിവലിച്ചു കൊണ്ടു പോയത്. മുംബൈലെ മലാദ് സബര്‍ബ് പ്രദേശത്താണ് സംഭവം. പിഴയൊടുക്കി വിട്ടയക്കേണ്ട പെറ്റിക്കേസിന്റെ പേരിലാണ് കാറില്‍ മുലയൂട്ടുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും വകവയ്ക്കാതെയാണ് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് വാഹനം കെട്ടിവലിച്ചത്.
പൊലീസിന്റെ ക്രൂരമായ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
ദൃശ്യങ്ങള്‍ വഴി യാത്രക്കാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കുട്ടിക്ക് പാല് കുടിക്കുകയാണെന്നും കുഞ്ഞിന് സുഖമില്ലെന്നും കാറിലിരുന്ന് സ്ത്രീ വിളിച്ചു പറയുന്നതൊന്നും പൊലീസ് ചെവികൊണ്ടില്ല. അതേസമയം തന്നെ വഴിയാത്രക്കാര്‍ പൊലീസുകാരെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഔദ്യോഗിക വേഷത്തില്‍ കൃത്യനിര്‍വ്വഹണത്തിനെത്തിയ പൊലീസുകാരന്‍ നെയിം ബോര്‍ഡ് പോലും  ധരിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. എന്നാല്‍ കാറില്‍ ആദ്യം ആരും ഉണ്ടായിരുന്നില്ലെന്നും വലിച്ചുനീക്കുന്നതിനിടയില്‍ യുവതി കുഞ്ഞുമായി വന്നു കയറിയതാണെന്നുമാണ് പൊലീസിന്‍റെ വാദം.

No comments