20, 000 രൂപയ്ക്ക് ഐഫോൺ, എന്തും വാങ്ങാം വളരെ കുറഞ്ഞ ചിലവിൽ!!
ദീർഘകാലത്തെ ആഗ്രഹമായിരുന്നു ഒരു ഐ ഫോൺ വാങ്ങണമെന്നത്. ഐഫോൺ–6 ആണ് ലക്ഷ്യമിട്ടത്. ഇപ്പോഴുമുണ്ട് വില 30,000 രൂപയോടടുത്ത്. പക്ഷേ അത്രയും ബജറ്റില്ല. 20,000 രൂപ റെഡിയാക്കി വച്ചിരുന്നു. ദീപാവലിക്കു കാത്തിരുന്നു നോക്കിയെങ്കിലും, വില വിചാരിച്ചത്രയും കുറഞ്ഞില്ല.
സെക്കന്റ് ഹാൻഡ് മൊബൈൽ വാങ്ങി റിസ്ക് എടുക്കാൻ വയ്യ. ഗാരന്റിയോ വാറന്റിയോ ഇല്ലല്ലോ. പെട്ടെന്നു വല്ല തകരാറും വന്നാൽ മുടക്കിയ പണം പോകും. അപ്പോഴാണ് റീഫർബിഷ്ഡ് ഉൽപന്നങ്ങളെക്കുറിച്ച് അറിഞ്ഞത്. പിന്നെ വൈകിയില്ല.

കൈയിലുള്ള കാശിനു തന്നെ ഐഫോൺ ഒരെണ്ണം വാങ്ങി. പുത്തൻ പോലെ തന്നെ. ദേ...നോക്കൂ’’
കോഴിക്കോടു സ്വദേശിയും കൊച്ചിയിൽ ന്യൂജെൻ ബാങ്കിൽ ഉദ്യോഗസ്ഥനുമായ രാഹുലിന്റെ വാക്കുകളാണിത്.
ഒാൺലൈൻ വിപണിയിൽ ഇൗയിടെ റീഫർബിഷ്ഡ് (Refurbished/ Refurbs) ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്. ഏതാനും ഓൺലൈൻ സൈറ്റുകൾ ഉണ്ടായിരുന്നെങ്കിലും ആമസോൺ ഇന്ത്യ ഈ രംഗത്തേക്കു കടന്നുവന്നതോടെ വിപണി കൂടുതൽ വിപുലപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു.
എന്താണ് റീഫർബിഷ്ഡ്?
റീഫർബിഷ്ഡ് (Refurbished) എന്ന വാക്കിനർഥം അലങ്കരിച്ച് ആകർഷകമാക്കിയത്, പുതിയതുപോലെയാക്കിയത് എന്നൊക്കെയാണ്. 10 മുതൽ 50 ശതമാനം വരെ കുറഞ്ഞ വിലയിൽ പുതിയതോ പുതിയതുപോലെയാക്കിയതോ ആയ ഉൽപന്നങ്ങൾ ലഭിക്കുന്ന പ്ലാറ്റ്ഫോമാണ് റീഫർബിഷ്ഡ് വിപണി.
ആമസോൺ ഇന്ത്യ, ആമസോൺ റി റിന്യൂവ്ഡ് എന്ന വിഭാഗത്തിൽ ‘സർട്ടിഫൈഡ് റീഫർബിഷ്ഡ്’ എന്ന ബ്രാൻഡിങ്ങിൽ അവതരിപ്പിച്ചതോടെയാണ് ഈ വിപണിയുെട സാധ്യത ഓൺലൈൻ കമ്പനികൾ ശ്രദ്ധിച്ചു തുടങ്ങിയത്. മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്, ടിവി, മ്യൂസിക് സിസ്റ്റം തുടങ്ങി ഇലക്ട്രോണിക്സ് ഉൽപന്നങ്ങളാണ് കൂടുതലും കിട്ടുക.
സെക്കൻഡ് ഹാൻഡ് ആണോ?
മറ്റൊരാൾ ഉപയോഗിച്ചിരുന്ന ഉൽപന്നം കുറഞ്ഞ വിലയ്ക്കു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതാണ് സെക്കൻഡ് ഹാൻഡ് വിപണി. വിലകുറവ് എന്നതുപോലെ പഴക്കവും മറച്ചു വയ്ക്കപ്പെടുന്ന തകരാറുകളുമെല്ലാം സെക്കൻഡ് ഹാൻഡ് വിപണിയെ റിസ്ക്കുള്ളതാക്കുന്നു. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമാണ് റീഫർബിഷ്ഡ് ഉൽപന്നങ്ങൾ.
പ്രധാന ഓൺലൈൻ കമ്പനികളെല്ലാം അവരിൽനിന്ന് ഉൽപന്നം വാങ്ങുന്ന ആൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ തകരാർ ഉണ്ടെങ്കിലോ തിരിച്ചയയ്ക്കാൻ അവസരം നൽകുന്നുണ്ട്. വിവിധ കാരണങ്ങളാൽ ദിവസവും നൂറുകണക്കിനു പേരാണ് ഇങ്ങനെ സാധനങ്ങൾ തിരിച്ചയയ്ക്കുന്നത്.
ഇങ്ങനെ കമ്പനി തിരിച്ചെടുത്താലും അതെല്ലാം പുതിയതെന്ന മട്ടിൽ വീണ്ടും വിൽക്കാനാവില്ല. പിന്നെ ഇവയെല്ലാം എന്തു ചെയ്യും? വാറന്റി പീരിയഡിന് ഉള്ളിലാണെങ്കിൽ കമ്പനികൾക്കു തിരിച്ചു നൽകാം. അവർ ആ ഉൽപന്നം വീണ്ടും വിവിധ ഗുണമേന്മാ പരിശോധനകൾ നടത്തി തകരാറുകളൊന്നുമില്ലെന്ന് ഉറപ്പിച്ച് പുതിയതു പോലെയാക്കി പരിമിത (ലിമിറ്റഡ്) വാറന്റിയോടെ വീണ്ടും വിൽക്കുന്നു. ആപ്പിൾ, െഡൽ, ലെനോവ തുടങ്ങിയ കമ്പനികളെല്ലാം ഇത്തരത്തിൽ പുതിയതാക്കിയവ (റീഫർബിഷ്ഡ്) നേരിട്ടു വിൽക്കാറുണ്ട്. ഇരുപതു മുതൽ 40 ശതമാനം വരെ വില കുറച്ചാണു വിൽക്കുക.
ഇനി സാങ്കേതിക തകരാറുള്ളവയോ കാഴ്ചയ്ക്കു മാത്രം തകരാറുകളുണ്ടായവയോ (കോസ്മെറ്റിക് ഡാമേജ്) ഉണ്ടെങ്കിൽ കമ്പനിയിൽനിന്നോ പുറമേയുള്ള റിപ്പയറിങ്-സർവീസിങ് സെന്ററുകളുടെ സഹായത്തോടെയോ നന്നാക്കി തൂത്തുതുടച്ച് എടുക്കുന്നു. അതോടൊപ്പം പുതിയതുപോലെ ആക്സസറീസ് എല്ലാം കൂട്ടിച്ചേർത്ത് പുതിയ പാക്കിങ്ങിൽ (ജനറിക് പാക്കിങ്) വാറന്റിയോടുകൂടിയാണ് വീണ്ടും വിപണിയിലെത്തിക്കുക. ആമസോൺ ഈ രംഗത്തേക്കു വരുന്നതിനു മുൻപേ റീഫർബിഷ്ഡ് വിപണിയിലെത്തിയ രണ്ടു കമ്പനികളാണ് ഒാവർകാർട്ടും (overcart.com) ഗ്രീൻഡസ്റ്റും (greendust.com).
കൂടുതൽ ആകർഷകമോ?
ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്ക റീഫർബിഷ്ഡ് ഉൽപന്ന വിപണി ഏറെ പ്രിയങ്കരമാണ്. പുതിയ ഉൽപന്നങ്ങൾക്കു സംഭവിക്കാവുന്ന തകരാറു പോലും വളരെ സമഗ്രമായ പുനഃപരിശോധനയും ക്ലീനിങ്ങും സോഫ്റ്റ്‌വെയർ അപ്ഡേഷനുമൊക്കെ നടത്തി ലഭിക്കുന്ന റീഫർബിഷ്ഡ് ഉൽപന്നത്തിനുണ്ടാകാറില്ലെന്നതു തന്നെ കാരണം. വിലക്കുറവിനൊപ്പം ഈ പ്രത്യേകതയും ഇത്തരം ഉൽപന്നങ്ങളിലേക്കു ഉപഭോക്താക്കളെ ആകർഷിക്കുന്നു
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ എന്തു സാധനം വാങ്ങുമ്പോഴും പുതിയതിന്റെ ഓൺലൈൻ വിപണി വിലയുമായിതട്ടിച്ചു നോക്കണം. പത്തു ശതമാനത്തിലധികം കുറവില്ലെങ്കിൽ പുതിയതു തന്നെ വാങ്ങാം. പുതിയ ഉൽപന്നത്തിന്റെ വാറന്റിദൈർഘ്യം തന്നെയാണു നേട്ടം.
∙ ആറുമാസമെങ്കിലും വാറന്റി ലഭ്യമാകുന്നവ വാങ്ങുന്നതാണ് ഉത്തമം.
∙ വാങ്ങുന്ന ഉൽപന്നത്തിന്റെ റിട്ടേൺ പോളിസി നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. തൃപ്തികരമാണെങ്കിലേ വാങ്ങാവൂ.
∙ സാധനം കൈയിൽ കിട്ടിയാൽ ഉടൻതന്നെ തകരാറുകളില്ലെന്ന് ഉറപ്പു വരുത്തണം. പ്രവർത്തനങ്ങളെല്ലാം പരിശോധിക്കണം. പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ തിരിച്ചയച്ച് കച്ചവടം ഒഴിവാകാം.

No comments
Post a Comment