സിനിമയെ വെല്ലുന്നൊരു വിവാഹം, വൈറലായി നടി അശ്വതിയുടെ വെഡ്ഡിങ് വിഡിയോ...
പണ്ടൊക്കെ കല്യാണ വിഡിയോ എന്നു പറഞ്ഞാൽ വിവാഹ ദിനത്തിലെ ചടങ്ങുകളും വധൂവരന്മാരെ ആശീര്‍വദിക്കാന്‍ എത്തുന്നവരെ പകർത്തലും പിന്നെ വരനും വധുവും ഒന്നിച്ചുള്ള ചില കാൻഡിഡ് നിമിഷങ്ങളും മാത്രമായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി, ഒരു കുട്ടിസിനിമ എടുക്കുന്ന തയാറെടുപ്പുകൾ തന്നെ വെഡ്ഡിങ് വിഡിേയാ ഷൂട്ടിനുണ്ട്. ശ്രദ്ധിക്കപ്പെടാന്‍ വെറൈറ്റി ആയ കോൺസപ്റ്റും ഗാനങ്ങളുമൊക്കെ തേടൽ വിവാഹം തീരുമാനിക്കുന്നതിനു മുമ്പേ തുടങ്ങും.
ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വിഡിയോയും അത്തരത്തിലൊന്നാണ്. നടി കൂടിയായ അശ്വതി വാര്യരുടെ വിവാഹ വിഡിയോ കണ്ടാൽ ആരും പറയും ഇതു വേറെ ലെവൽ ആണെന്ന്. 'അയാം എ മല്ലു' എന്നു തുടങ്ങുന്ന ഗാനത്തിനാണ് വധുവായ അശ്വതിയും വരൻ അഭിലാഷ് ഉണ്ണികൃഷ്ണനും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സിനിമാ അഭിനയത്തെപ്പോലും വെല്ലും വിധത്തിൽ ചുവടുകൾ െവക്കുന്നത്. ഫന്റാസ്റ്റിക് ഫാമിലി, ഒരു രക്ഷയും ഇല്ലാത്ത കൊറിയോഗ്രഫി, എന്നൊക്കെയാണ് വിഡിയോക്കു കീഴെ വരുന്ന കമന്റുകൾ.

No comments
Post a Comment